കോഴിക്കോട്: താമരശേരി പൂനൂരിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. പൂനൂർ കാന്തപുരം അലങ്ങാപ്പൊയിൽ അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണു മരിച്ചത്. വീട്ടിൽനിന്നും 100 മീറ്ററോളം അകലെയുള്ള കുളത്തിലാണ് ഇരുവരും മുങ്ങിമരിച്ചത്.
വൈകിട്ട് നാലു മണിയോടെ കാണാതായ കുട്ടികളെ ഏഴുമണിയോടെ തിരച്ചിലിനിടെയാണു കുളത്തിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.