താമരശ്ശേരിയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

news image
Nov 16, 2025, 6:51 am GMT+0000 payyolionline.in

താമരശ്ശേരി: എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ ഉമൈർഖാൻ (27), അടിവാരം നൂറാംതോട് വലിയ വീട്ടിൽ ആഷിക് (25), മൂലക്കൽ തൊടി സൗജൽ (28)എന്നിവരെയാണ് വാഹനപരിശോധനക്കിടെ 3.2 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരിയിൽ സ്പെഷൽ സ്ക്വാഡ് അംഗങ്ങളും താമരശ്ശേരി പൊലീസും ചേർന്ന് പിടികൂടിയത്.

കെ.എൽ. 57 വൈ 896 നമ്പർ ബ്രസ്സ കാറും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കാറിൽനിന്ന് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നാണ് ഇവർ ലഹരി മരുന്ന് എത്തിക്കുന്നത്. മുമ്പ് ഗൾഫിലായിരുന്ന ഇവർ നാട്ടിൽ വന്ന ശേഷം ലഹരി ഉപയോഗവും വിൽപനയും തുടങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സ്പെഷൽ സ്ക്വാഡ് എസ്. ഐ. രാജീവ് ബാബു, എ.എസ്.ഐ. ജയരാജൻ പനങ്ങാട്, സീനിയർ സി.പി.ഒമാരായ പി.പി. ജിനീഷ്, കെ.കെ. രതീഷ് കുമാർ, പി.കെ. അനസ്, എസ്.ഐമാരായ എം.പി. വിഷ്ണു, സുബിൻ ബിജു, രതീഷ്കുമാർ, എം.പി. അബ്ദുൽ ഗഫൂർ, എസ് സി.പി.ഒ എ.എം. ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe