താ​മ​ര​ശ്ശേ​രി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി ഷഹബാസിനെ തല്ലിക്കൊന്നവർ നിരീക്ഷണ മുറിയിൽ

news image
Mar 2, 2025, 4:04 am GMT+0000 payyolionline.in

കോഴിക്കോട്: താ​മ​ര​ശ്ശേ​രി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് പ​ത്താം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (15) മ​രി​ച്ച കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത അ​ഞ്ചു​പേ​രെ​യും നിരീക്ഷണ മുറിയിലേക്ക് മാറ്റി. ഇവർക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​താ​ൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, അഞ്ച് വിദ്യാർഥികൾക്ക് പുറമെ മറ്റാർക്കെങ്കിലും ആക്രമണത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളിലുള്ള എല്ലാവരെയും കണ്ടെത്തി മൊഴിയെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി കൂടുതൽ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇന്നലെയാണ് പ്രതികളായ അഞ്ചുപേരെയും ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് മാ​റ്റിയത്. പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി​ഭാ​ഗം ആ​വ​ശ്യം ജു​വ​​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് അംഗീകരിക്കുകയായിരുന്നു.

ഇ​തി​ല്‍ ഒ​രു​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോൾ കണ്ടെത്തിയ ഞെട്ടിക്കുന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പുറത്തുവന്നിരുന്നു. ‘‘ഷ​ഹ​ബാ​സി​നെ കൊ​ല്ലും, ഞാ​ന്‍ പ​റ​ഞ്ഞാ​ല്‍ കൊ​ല്ലും. അ​വ​ന്റെ ക​ണ്ണ് പോ​യി നോ​ക്ക്, ക​ണ്ണൊ​ന്നു​മി​ല്ല, അ​വ​ര​ല്ലേ ഇ​ങ്ങോ​ട്ട് അ​ടി​ക്കാ​ന്‍ വ​ന്ന​ത്, മ​രി​ച്ച് ക​ഴി​ഞ്ഞാ​ലും വ​ല്യ വി​ഷ​യ​മൊ​ന്നു​മി​ല്ല, കേ​സൊ​ന്നും എ​ടു​ക്കി​ല്ല’’ തു​ട​ങ്ങി​യ ഇ​ന്‍സ്റ്റ​ഗ്രാം സ​ന്ദേ​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​ന്‍സ്റ്റ​ഗ്രാ​മി​ന് പു​റ​മേ വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യും ആ​ക്ര​മ​ണ​ത്തി​ന് ആ​സൂ​ത്ര​ണം ന​ട​ത്തി​യ​താ​യി പൊ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe