താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി

news image
Aug 31, 2025, 6:54 am GMT+0000 payyolionline.in

കോഴിക്കോട്:മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽമള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും.

പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിനു സമീപം മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചതോടെയാണ് കോഴിക്കോട്-വയനാട് ദേശീയ പാത 766ൽ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. തുടർന്ന് ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചതായി വയനാട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. പിന്നീട് 26 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ചുരംപാത ഗതാഗത യോഗ്യമാക്കിയെങ്കിലും വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ തടസ്സപ്പെടുകയായിരുന്നു.

വ്യൂപോയന്റ് തുടങ്ങുന്ന ഭാഗത്ത് മുകളിൽ നിന്നും മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചതാണ് ഗതാഗത കുരുക്കിന് ഇടയാക്കിയത്. ആറോളം മരങ്ങൾ സഹിതമാണ് മലയിടിഞ്ഞത്.

ആ​ന​ക്കാം​പൊ​യി​​ക​ള്ളാ​ടി​മേ​പ്പാ​ടി തുരങ്കപാത; പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് താ​മ​ര​ശ്ശേ​രി ചു​രം പാ​ത​ക്ക് ബ​ദ​ലാ​യി മ​ല​യോ​ര ജ​ന​ത​യും സ​ഞ്ചാ​രി​ക​ളും ഏ​റെ​നാ​ളാ​യി കാ​ത്തി​രി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച വൈകീട്ട് നാലിന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ നി​ർ​വ​ഹി​ക്കും. ആ​ന​ക്കാം​പൊ​യി​ൽ സെ​ന്റ് മേ​രീ​സ് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, പ്രി​യ​ങ്ക ഗാ​ന്ധി എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ലി​ന്റോ ജോ​സ​ഫ്, ടി. ​സി​ദ്ദീ​ഖ്, കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്‌​ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 3.15 കി​ലോ​മീ​റ്റ​റും വ​യ​നാ​ട് ജി​ല്ല​യി​ൽ 5.58 കി​ലോ​മീ​റ്റ​റു​മാ​യി 8.73 കി​ലോ​മീ​റ്റ​റാ​ണ് പാ​ത​യു​ടെ ദൈ​ർ​ഘ്യം. ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണം നാ​ല് വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ത്തി​യാ​കും. യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യാ​വും ഇ​ത്.

മ​റി​പ്പു​ഴ (കോ​ഴി​ക്കോ​ട്) മു​ത​ൽ മീ​നാ​ക്ഷി പാ​ലം (വ​യ​നാ​ട്) വ​രെ അ​പ്രോ​ച്ച് റോ​ഡ്‌ ഉ​ൾ​പ്പെ​ടെ 8.73 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തു​ര​ങ്ക​പാ​ത​യു​ടെ 8.11 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളാ​ണ്. പ​ദ്ധ​തി​യി​ൽ ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​ക്ക് കു​റു​കെ ര​ണ്ട് പ്ര​ധാ​ന പാ​ല​ങ്ങ​ളും മ​റ്റ് മൂ​ന്ന് ചെ​റു​പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ആ​റ് വ​ള​വു​ക​ളു​ള്ള റൂ​ട്ടി​ൽ ഓ​രോ 300 മീ​റ്റ​റി​ലും ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യും (ക്രോ​സ് പാ​സേ​ജ്) ഉ​ണ്ടാ​വും.

പ​ദ്ധ​തി​ക്കാ​യി 33 ഹെ​ക്ട​ർ ഭൂ​മി​യാ​ണ്‌ ഏ​റ്റെ​ടു​ക്കു​ന്ന​ത്. 5771 മീ​റ്റ​ർ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യും 2964 മീ​റ്റ​ർ സ്വ​കാ​ര്യ​ഭൂ​മി​യി​ലൂ​ടെ​യു​മാ​ണ് തു​ര​ങ്ക​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ഗ​താ​ഗ​തം സു​ഗ​മ​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. യാ​ത്രാ​സ​മ​യം കു​റ​യു​ക​യും വി​നോ​ദ​സ​ഞ്ചാ​ര-​വ്യാ​പാ​ര മേ​ഖ​ല​ക​ൾ​ക്ക് ഉ​ണ​ർ​വ് ല​ഭി​ക്കു​മെ​ന്നും ക​രു​തു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe