താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ വാഹനബാഹുല്യം കാരണം 6,7,8 വളവുകൾക്കിടയിൽ ഗതാഗത തടസ്സം.
പൊതു അവധി ദിവസം ആയതിനാൽ ഇന്ന് വയനാട് ഭാഗത്തേക്ക് ടൂറിസ്റ്റ് വാഹനങ്ങൾ കൂടുതലായി വരാൻ സാധ്യത ഉള്ളതിനാൽ അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുന്നത് ഉചിതം.
ഗതാഗത തടസം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ, ആവശ്യത്തിനുള്ള വെള്ളം ഭക്ഷണം എന്നിവ കയ്യിൽ കരുതുക.
വളവുകളിലും, വീതി കുറഞ്ഞ സ്ഥലങ്ങളിലും, ട്രാഫിക് ബ്ലോക്കിലും ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർത്ത് വാഹനം ഓടിക്കുക.
🚨മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക …….
🚨ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക…..
🚨നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക…..
ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്)
ചുരത്തിലെ സഹായങ്ങൾക്ക്
ചുരം ഗ്രീൻ ബ്രിഗേഡ്
8086173424, 9946299076
ഹൈവേ പോലീസ്..9497924072
