താമരശ്ശേരി ചുരത്തിൽ സ്കൂൾ വാന്‍ മതിലില്‍ ഇടിച്ചു; 5പേർക്ക് പരിക്ക്

news image
Jan 26, 2024, 3:17 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ സ്കൂൾ വാൻ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ വാന്‍ റോഡിന്‍റെ ഒരു വശത്തായുള്ള മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. എതിര്‍ഭാഗത്തേക്ക് പോകാത്തതിനാല്‍ തന്നെ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. എതിര്‍വശത്ത് വലിയ കുഴിയാണുള്ളത്. മതിലില്‍ ഇടിച്ചുനിന്നതിനാലാണ് വലിയ അപകടമൊഴിവായത്.

 

ഇന്ന് വൈകിട്ടോടെ ഒന്നാം വളവിന് താഴെയാണ് അപകടമുണ്ടായത്. മലപ്പുറം വേങ്ങരയിലെ കെആർഎച്ച്എസ് സ്കൂളിലെ അധ്യാപകരും, ജീവനക്കാരും, അവരുടെ കുട്ടികളും സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. വയനാട്ടിൽ നിന്ന് മടങ്ങുവഴിയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ അഞ്ച്  പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe