താമരശ്ശേരി: പുതുപ്പാടിയിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 17 വെട്ടുകളേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട സുബൈദയുടെ തലക്കും കഴുത്തിനുമാണ് വെട്ടുകളേറ്റതെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.
തേങ്ങ പൊളിക്കാനെന്നും പറഞ്ഞ് അയൽവീട്ടിൽനിന്ന് വാങ്ങിയ കൊടുവാൾ ഉപയോഗിച്ചാണ് ആഷിഖ്, മാതാവ് സുബൈദയെ വെട്ടിക്കൊന്നത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ബുധനാഴ്ച താമരശ്ശേരി പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ജനിപ്പിച്ചതിനുള്ള ശിക്ഷ താൻ നടപ്പിലാക്കിയെന്നായിരുന്നു കൊലപാതകത്തിന് ശേഷം പ്രതിയുടെ ആദ്യമൊഴി. ലഹരിക്കടിമയായതിനു ശേഷം മുമ്പും രണ്ടുതവണ ആഷിഖ് മാതാവിനെ കൊല്ലാൻ ശ്രമം നടത്തിയിരുന്നു.