തിക്കോടിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു; ബിജു കളത്തിൽ കൺവീനറും എം.കെ. പ്രേമൻ ചെയർമാനുമായി കമ്മിറ്റി രൂപീകരിച്ചു

news image
Mar 23, 2026, 4:34 pm GMT+0000 payyolionline.in

തിക്കോടി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് തിക്കോടി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം എം.പി. ശിവാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എം.കെ. പ്രേമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കൺവെൻഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ദാസൻ, നേതാക്കളായ എം.പി. ഷിബു, കല്യാണി ടീച്ചർ, വിശ്വൻ ആർ. എന്നിവർ സംസാരിച്ചു. ബിജു കളത്തിൽ സ്വാഗതവും കെ.വി. രാജീവൻ നന്ദിയും രേഖപ്പെടുത്തി.

ലോക്കൽ തലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയർമാൻ: എം.കെ. പ്രേമൻ
കൺവീനർ: ബിജു കളത്തിൽ
വൈസ് ചെയർമാൻമാർ: വിശ്വൻ ആർ., പി.ടി. രമേശൻ, ഷാഹിദ പി.പി.
ജോയിന്റ് കൺവീനർമാർ: കെ.കെ. ബാലകൃഷ്ണൻ, എ. കൃഷ്ണൻ, ജിഷ കാട്ടിൽ.
ട്രഷറർ: കെ.വി. രാജീവൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe