തിക്കോടി: ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിക്കോടി പെരുമാൾപുരം പുലി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വടക്കേ മുല്ലമുറ്റത്ത് രാമചന്ദ്രൻ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യയും മകനും വിദേശത്തുള്ള ഇദ്ദേഹം ഒറ്റക്കായിരുന്നു താമസം.
വീട്ടിനകത്തുനിന്നുള്ള ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ലത മക്കൾ: രഗിൽ, രമ്യ. മരുമക്കൾ: നീഷ്മ ശരത്. പയ്യോളി സി ഐ കെ സി സുഭാഷ് ബാബു സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.