തിക്കോടിയിൽ ലോറി ഇടിച്ച് അയനിക്കാട് സ്വദേശിയായ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

news image
Jan 27, 2024, 11:50 am GMT+0000 payyolionline.in

കോഴിക്കോട്∙ തിക്കോടിയിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അയനിക്കാട് മഠത്തിൽ മുക്ക് വളപ്പിൽ തനിമയിൽ നജീബ് (60) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയ്ക്കാണു സംഭവം.ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുറന്നുകൊടുത്ത കിഴക്കുഭാഗത്തെ സർവീസ് റോഡിലാണ് അപകടം നടന്നത്. ബൈക്കും ലോറിയും ഒരേ ദിശയിൽ പോകുകയായിരുന്നു. റോഡിനു വീതി കുറവായ സ്ഥലത്തുവച്ചാണ് അപകടം. ഭാര്യ: ഹയറുന്നിസ്സ. മക്കൾ: ജസിം (ഖത്തർ), ഷൻവീൽ, ഷുമൈൽ (ദുബായ്), നാജിയ. മരുമക്കൾ: മുഹ്സിന, ഹർഷാദ് (ഖത്തർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe