തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മാഗസിൻ ” ഒച്ചപ്പാട് 2023 ” പ്രകാശനം ചെയ്തു

news image
Mar 24, 2023, 1:49 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയുടെ മാഗസിൻ ” ഒച്ചപ്പാട് 2023 ” ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല പ്രധാന അധ്യാപകൻ കെ.എൻ ബിനോയ് കുമാറിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ബിജു കളത്തിൽ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം ബിനു കാരോളി, വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.ടി വിനോദൻ, എസ്.എം.സി ചെയർമാൻ സബീഷ് കുന്നങ്ങോത്ത്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ടി.ഖാലിദ്, എം.പി.ടി.എ പ്രസിഡൻ്റ് ശ്യാമിനി, പ്രിൻസിപ്പൽ കെ.പ്രതീപൻ,ബി.നിഷ, കെ.ശ്രീധരൻ, റിട്ട. എ.ഇ.ഒ ഗോവിന്ദൻ മാസ്റ്റർ,എൻ.കെ സജീവൻ എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപകൻ കെ.എൻ.ബിനോയ് കുമാർ സ്വാഗതവും മാഗസിൻ എഡിറ്റർ യു.കെ അനിത നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe