തിക്കോടി: ശ്രീ തിക്കോടി ചീറുമ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പൊങ്കാല സമർപ്പണവും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ദഹരാനന്ദനാഥ്, ക്ഷേത്രം ശാന്തി സതീശൻ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
പ്രദേശത്തെ നിരവധി ഭക്തജനങ്ങൾ പൊങ്കാല സമർപ്പണത്തിലും വാർഷികാഘോഷ ചടങ്ങുകളിലും പങ്കുചേർന്നു. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഭക്തജനങ്ങൾക്കായി ഒരുക്കിയിരുന്നത്.
