പയ്യോളി : തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ച് ആക്ഷൻ കമ്മിറ്റി സ്ഥാപിച്ച സ്ഥിരം സമരപ്പന്തൽ തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.അടിപ്പാത അനുവദിച്ചു കിട്ടുന്നതുവരെ സമരപ്പന്തലിൽ ജനകീയ സമരം തുടരുമെന്ന് കർമ്മ സമിതി ഭാരവാഹികൾ അറിയിച്ചു.
ചെയർമാൻ വി.കെ അബ്ദുൽ മജീദ് അധ്യക്ഷനായി. ആർ.വിശ്വൻ, കെ.പി ഷക്കീല, സന്തോഷ് തിക്കോടി, എൻ.എം.ടി അബ്ദുള്ളക്കുട്ടി, ശ്രീധരൻ ചെമ്പുംചില,ഭാസ്കരൻ തിക്കോടി, എൻ.കെ കുഞ്ഞബ്ദുള്ള, കെ.വി സുരേഷ്, ശിവപ്രസാദ് തിക്കോടി സംസാരിച്ചു