തിക്കോടി നേതാജി ഗ്രന്ഥാലയം എസ് എസ് എല്‍ സി , പ്ലസ് ടു  വിജയികളെ അനുമോദിച്ചു

news image
Jun 26, 2023, 10:16 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി നേതാജി ഗ്രന്ഥാലയം എസ് എസ് എല്‍ സി , പ്ലസ് ടു   പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും എം.കെ പ്രേമൻ അദ്ധ്യക്ഷവും വഹിച്ചു. വാർഡ് മെംബർമാരായ ജിഷ കാട്ടിൽ, സിനിജ എം.കെ. രവീന്ദ്രൻ കിഴക്കയിൽ എന്നിവർ ആശംസകളർപ്പിച്ചു. ചാലിൽ ബൈജു നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe