തിക്കോടി സ്വദേശിയായ അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു

news image
Jan 19, 2024, 11:29 am GMT+0000 payyolionline.in

കോയമ്പത്തൂർ: കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തിൽ മരിച്ചു.  തിക്കോടി സ്വദേശിയാണ്. വ്യാഴം വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്.

ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബം​ഗളൂരു ) മകൻ: ശ്രാവൺ (പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ.വി ചന്ദ്രൻ, അമ്മ: വത്സല. സഹോദരി സുചിഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe