തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; അഞ്ച് പേർ പിടിയിൽ

news image
Sep 14, 2024, 8:33 am GMT+0000 payyolionline.in

റായ്പൂർ: ഫ്ലാഗ് ഓഫിന് മുമ്പ് ട്രയൽ റൺ നടത്തുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ഛത്തീസ്ഗഡിലാണ് സംഭവം. ഛത്തീസ്ഗഡിലെ ദുർഗിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഈ ട്രെയിൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

വെള്ളിയാഴ്ച രാവിലെ വിശാഖപട്ടണത്തു നിന്ന് മടങ്ങിവരുന്നതിനിടെ ബഗ്ബഹാര റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ചാണ് പുതിയ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിലെ മൂന്ന് കോച്ചുകളിലുള്ള മൾട്ടി ലെയേർഡ് ജനലുകൾ കല്ലേറിൽ തകർന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. സി2, സി4, സി9 എന്നീ കോച്ചുകളിലെ ജനലുകളാണ് തകർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ച് പേർ അറസ്റ്റിലാവുകയായിരുന്നു. ശിവ് കുമാർ ബാഗൽ, ദേവേന്ദ്ര കുമാർ, ജീത്തു പാണ്ഡേസ സോൻവാനി, അർജുൻ യാദവ് എന്നിവരാണ് അറസ്റ്റഇലായത്. എല്ലാവരും ബഗ്ബഹാര ഗ്രാമവാസികളാണ്. ഇവർക്കെതിരെ റെയിൽവെ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe