തിരുനാവായ കുംഭമേള; ജനശതാബ്ദി അടക്കം 3 ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ്

news image
Jan 26, 2026, 7:08 am GMT+0000 payyolionline.in

കേരള കുംഭമേളയെന്ന് അറിയപ്പെടുന്ന ഭാരതപ്പുഴയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി മൂന്ന് ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

16355 അന്ത്യോദയ എക്‌സ്പ്രസ്, 12081 ജനശതാബ്ദി എക്‌സ്പ്രസ്, 12685 ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകൾക്കാണ് ഈ മാസം 31 വരെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചു. തിരുനാവായയിലേക്കുള്ള യാത്ര സുഗമമാക്കാൻ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് ഭക്തജനങ്ങളും നാട്ടുകാരും തന്നെ സമീപിച്ചിരുന്നു.

ആ ആവശ്യം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തരമായി തന്നെ അതിന് അനുകൂലമായ തീരുമാനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റിപ്പുറം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകളുടെ വിവരങ്ങൾ ചുവടെ.

1. 16355 അന്ത്യോദയ എക്‌സ്പ്രസ് (ജനുവരി 24, 31) സമയം: 03:34 AM

2. 12081 ജനശതാബ്ദി എക്‌സ്പ്രസ് (ജനുവരി 24, 26, 31) സമയം: 06:59 AM

3. 12685 ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് (ജനുവരി 24, 25, 30, 31) സമയം: 02:14 AM

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe