കോഴിക്കോട് : തിരുവങ്ങൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം പാലാ- തൊടുപുഴ റോഡ് ഐങ്കൊമ്പില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് ബാലിക അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കഴിഞ്ഞ ദിവസവും അപകടത്തിലായത്.ഇവരില്‍ അഞ്ച് പേര്‍ക്കാണ് പരുക്കേറ്റത്. എല്ലാവരെയും ചേര്‍പ്പുങ്കലിലെ മാര്‍ സ്ളീവ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാരായണ സ്വാമി ( 55 ) ഹര്‍ഷിത ( 7 ) സുനില്‍ കുമാര്‍ ( 33 ) യല്ലീഷ (28 ) വെങ്കിടേഷ് ( 40 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
