കേന്ദ്രസർക്കാരിന് കീഴിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. തിരുവനന്തപുരം ഐഎസ്ആർഒയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. വിക്രം സാരാഭായ് സ്പേസ് സെന്റർ ഇപ്പോൾ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ആകെ 16 ഒഴിവുകളാണുള്ളത്.
തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കേരളത്തിലാണ് നിയമനം എന്നതും ശ്രദ്ധേയമാണ്. അസിസ്റ്റന്റ് (2), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ (5), ഹെവി വെഹിക്കിൾ ഡ്രൈവർ-എ (5), ഫയർമാൻ-എ (3), കുക്ക് (1) എന്നീ തസ്തികളിലേയ്ക്ക് താഴെ പറയുന്ന പ്രായപരിധിയിലുള്ളവർ വേണം അപേക്ഷിക്കാൻ.
പ്രായപരിധി
അസിസ്റ്റന്റ് – 28 വയസ്
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ – 35 വയസ്
ഹെവി വെഹിക്കിൾ ഡ്രൈവർ-എ – 35 വയസ്
ഫയർമാൻ-എ – 25 വയസ്
കുക്ക് – 35 വയസ്
(പിന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും)
ശമ്പളം
അസിസ്റ്റന്റ് – (ലെവൽ 4) – 25,500 – 81,100 രൂപ
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ – (ലെവൽ 2) – 19,900 – 63,200 രൂപ
ഹെവി വെഹിക്കിൾ ഡ്രൈവർ-എ – (ലെവൽ 2) – Rs.19,900 – 63,200 രൂപ
ഫയർമാൻ-എ – (ലെവൽ 2) – 19,900 – 63,200 രൂപ
കുക്ക് – (ലെവൽ 2) – Rs.19,900 – 63,200 രൂപ
യോഗ്യത
1. അസിസ്റ്റന്റ് (രാജ്ഭാഷ)
A. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% പോയിന്റോടെ ബിരുദമോ അല്ലെങ്കിൽ 10-പോയിന്റ് സ്കെയിലിൽ 6.32 സിജിപിഎ വേണം. സർവകലാശാല നിർദ്ദേശിക്കുന്ന കോഴ്‌സിന്റെ കാലയളവിനുള്ളിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം.
B. കമ്പ്യൂട്ടറിൽ മിനിറ്റിൽ 25 ഹിന്ദി വാക്കുകൾ ടൈപ്പ് ചെയ്യാൻ കഴിയണം.
C. കമ്പ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലുള്ള പരിജ്ഞാനം അഭികാമ്യം.
2. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ
A. എസ്എസ്എൽസി/എസ്.എസ്.സി/മെട്രിക്കുലേഷൻ/പത്താം ക്ലാസ് പാസായിരിക്കണം.
B. ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
C. ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി 3 വർഷത്തെ പരിചയം ആവശ്യമാണ്. കേരള സംസ്ഥാന മോട്ടോർ വാഹന നിയമത്തിലെ മറ്റേതെങ്കിലും ആവശ്യകത ഉദ്യോഗാർത്ഥി തസ്തികയിൽ ചേർന്നതിന് ശേഷം 3 മാസത്തിനുള്ളിൽ പാലിച്ചിരിക്കണം.
3. ഹെവി വെഹിക്കിൾ ഡ്രൈവർ-എ
A. എസ്എസ്എൽസി/എസ്.എസ്.സി/മെട്രിക്/പത്താം ക്ലാസ് പാസായിരിക്കണം.
B. സാധുവായ ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
C. സാധുവായ പബ്ലിക് സർവീസ് ബാഡ്ജ് ഉണ്ടായിരിക്കണം. ഏതെങ്കിലും സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളിൽ പബ്ലിക് സർവീസ് ബാഡ്ജ് നിർബന്ധമല്ലെങ്കിൽ, അത്തരം സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ തസ്തികയിൽ ചേർന്നതിന് 3 മാസത്തിനുള്ളിൽ ഈ ആവശ്യകത പാലിച്ചിരിക്കണം.
D. ഹെവി വെഹിക്കിൾ ഡ്രൈവറായി കുറഞ്ഞത് 3 വർഷത്തെ പരിചയവും ബാക്കി കാലയളവിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് പരിചയവും വേണം.
4. ഫയർമാൻ-എ
A. എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായിരിക്കണം.
B. നിശ്ചിത ശാരീരികക്ഷമതാ, ശാരീരിക കാര്യക്ഷമതാ പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
5. കുക്ക്
A. എസ്എസ്എൽസി/എസ്.എസ്.സി പാസായിരിക്കണം.
B. ഒരു നല്ല ഹോട്ടലിലോ കാന്റീനിലോ അഞ്ച് വർഷത്തെ പരിചയം.
സ്ത്രീകൾ/എസ്‌സി/എസ്ടി/മുൻ വികലാംഗ/പിഡബ്ല്യുഡി അപേക്ഷകർക്ക് അപേക്ഷ ഫീസ് ഇല്ല. മറ്റുള്ളവർക്ക് 500 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് https://www.vssc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.