തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

news image
Jul 24, 2026, 9:45 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഗ്യാസ് ലീക്കെന്ന് സംശയം. അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് വാതക ചോർച്ച ഉണ്ടായെന്ന് സംശയിക്കുന്നത്. രോഗികളെ ഗ്രീൻ സോണിലേക്ക് മാറ്റുകയാണ്. യെല്ലോ സോൺ ഒബ്‌സർവേറ്ററി വാർഡ് ആണ്. ഉച്ചയോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശ്വാസതടസവും ബുദ്ധിമുട്ടും നേരിട്ടപ്പോഴാണ് വിവരമറിഞ്ഞത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം. വിദഗ്ധർ ഉടൻ എത്തി പരിശോധന നടത്തും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe