തിരുവനന്തപുരത്ത്  കാർ നിയന്ത്രണം വിട്ടു, നിർത്തിയിട്ട മിനി ക്രയിനിലേക്ക് പാഞ്ഞുകയറി; വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്

news image
Nov 6, 2023, 6:00 am GMT+0000 payyolionline.in

വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്കേറ്റു. വാമനപുരം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ: റീന (45), മകൾ ഷാരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്.  നിയന്ത്രണം വിട്ട കാർ  മിനി ക്രെയിനിലിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം.

തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ക്രെയിനിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe