തിരുവനന്തപുരത്ത് ശക്തമായ മഴ; കേരളാ എക്സ്‌പ്രസ് 7 മണിക്കൂർ വൈകി പുറപ്പെടും

news image
Oct 15, 2023, 7:20 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ടെക്നോപാർക്കിൽ വെള്ളം കയറി. ഗായത്രി ബിൽഡിങ് ഏരിയ വെള്ളക്കെട്ടിലായി. ടെക്നോപാർക്ക് ഫെയ്സ്–3യ്ക്കു സമീപം തെറ്റിയാർ കരകവിഞ്ഞു. കണ്ണന്മൂല, അഞ്ചുതെങ്ങ്, പുത്തൻപാലം,കഴക്കൂട്ടം, വെള്ളായണി, പോത്തൻകോട് എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. 45പേരെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. പോത്തൻകോട് കല്ലുവിളയിൽ മതിലിടിഞ്ഞു വീണ് യുവാവിനു പരുക്കേറ്റു. ശ്രീകാര്യത്തു വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. പുല്ലൻപാറയിൽ മണ്ണിടിച്ചിലുണ്ടായി. നെയ്യാറ്റിൻ കരയിൽ മരംവീണു. ബാലരാമപുരം–നെയ്യാറ്റിൻകര ഹൈവേ, നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും വെള്ളം കയറി. ഇന്ന് ഉച്ചയ്ക്ക് 12.30 ന് പുറപ്പെടേണ്ട തിരുവനന്തപുരം ന്യൂഡൽഹി കേരള എക്പ്രസ്(12625)പുറപ്പെടാൻ 7 മണിക്കൂർ വൈകും. വൈകിട്ട് 7.35 നാണ് ട്രെയിൻ പുറപ്പെടുക. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഇത്.മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 80 സെ.മീ. ഉയർത്തി. വലിയ നീരൊഴുക്കു തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു.

 

അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കാൻ ജില്ലാകലക്ടർ നിർദേശം നൽകി. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് നിർദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ജില്ലാകലക്ടർ വ്യക്തമാക്കി.

 

താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം താലൂക്ക്​

0471 2462006
9497711282

നെയ്യാറ്റിൻകര താലൂക്ക്

0471 2222227
9497711283

കാട്ടാക്കട താലൂക്ക് 

0471 2291414
9497711284

നെടുമങ്ങാട് താലൂക്ക്

0472 2802424
9497711285

വർക്കല താലൂക്ക്

0470 2613222
9497711286

ചിറയിൻകീഴ് താലൂക്ക്

0470 2622406
9497711284

ഇടുക്കി ഡാമിലെ ജലനിരപ്പ് 2348.80 അടിയായി.കൊച്ചിയിൽ മഴയെ തുടർന്ന് കലൂർ, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട്. എറണാകുളത്ത് അഞ്ച് ദിവസം യെലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

തലസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ റവന്യൂ മന്ത്രി കെ.രാജൻ സന്ദർശിച്ചു. കണ്ണമ്മു, നെല്ലിക്കുഴി, ഗൗരീശപട്ടം, കല്ലിയൂർ വില്ലേജ് പൂങ്കുളം സ്കൂൾ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe