തിരുവമ്പാടി: ബൈക്കിൽ കാട്ടുപന്നി ഇടിച്ച് തമ്പലമണ്ണ വെള്ളാരംചാലിൽ അശ്വിൻ അശോകനു പരുക്കേറ്റു. അത്തിപ്പാറയിൽ നിന്നു വീട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് റോഡിന് കുറുകെ കാട്ടുപന്നി ചാടി ബൈക്ക് മറിഞ്ഞത്. ഈ ഭാഗങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.
കർഷക കോൺഗ്രസ് നേതാക്കൾ പരുക്ക് പറ്റിയ വിദ്യാർഥിയെ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ, രാമചന്ദ്രൻ കരിമ്പിൽ, മനോജ് വാഴേപറമ്പിൽ, ഷിജു ചെമ്പനാനി, സോണി മണ്ഡപം, ജോസ് ചേർക്കാപ്പുഴ എന്നിവരാണ് സന്ദർശനം നടത്തിയത്. വന്യമൃഗ ശല്യത്തിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നു ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും ചികിത്സാസഹായം അടിയന്തരമായി ഉണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.