തിരുവല്ല: തിരുവല്ലയിലെ പരുമലയിൽ ഓണാഘോഷ പരിപാടിക്കിടെ 22കാരിയെ കടന്നുപിടിച്ച സംഭവത്തിൽ 60കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടിൽ വീട്ടിൽ പി.കെ. സാബുവിനെയാണ് (60) അറസ്റ്റ് ചെയ്തത്. പരുമല സെന്റ്ഗ്രിഗോറിയോസ് ആശുപത്രിക്കുസമീപം ക്ലബ് സംഘടിപ്പിച്ച പരിപാടിക്കിടെ ബുധനാഴ്ച വൈകീട്ടോടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം െവച്ചതിനെത്തുടർന്ന് സംഘാടകർ ചേർന്ന് തടഞ്ഞുവെച്ച പ്രതിയെ പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. അനധികൃത മദ്യക്കച്ചവടം ഉൾപ്പെടെ ഇയാൾക്കെതിരെ നാല് ക്രിമിനൽ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.