പത്തനംതിട്ട: തിരുവല്ലയിലെ മേപ്രാലില്‍ സ്വന്തം വീടിനു മുന്നിലെ റോഡില്‍ കഴുത്തില്‍ മുറിവേറ്റ നിലയില്‍ ഗ്രഹനാഥന്റെ മൃതദേഹം കണ്ടെത്തി. മേപ്രാല്‍ വളഞ്ചേരില്‍ വീട്ടില്‍ വി സി പത്രോസിനെ(70) യാണ് ബുധനാഴ്ച പുലര്‍ച്ചെ ആറരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരക്കല്‍ – മേപ്രാല്‍ റോഡിലെ ഷാപ്പ് പടിക്ക് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് അടുത്തു നിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പി അര്‍ഷാദ്, തിരുവല്ല സിഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: വിജയമ്മ ( പരേത )മക്കള്‍ : അനില്‍, അനിത, അനീഷ് ,മരുമക്കള്‍ : ബിജി, ജോണ്‍സണ്‍.