തീരമൈത്രി : സൂക്ഷ്മസംരംഭങ്ങൾക്കായി അപേക്ഷിക്കാം

news image
Aug 18, 2023, 11:54 am GMT+0000 payyolionline.in

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ സൂക്ഷ്മതൊഴിൽ സംരംഭങ്ങളുടെ യൂനിറ്റുകൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്തവർക്കാണ് അവസരം. രണ്ട് മുതൽ അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടൽ ആൻഡ് കാറ്ററിങ്, ഫിഷ് ബൂത്ത്, ഫ്‌ളോർ മിൽ, ഹൗസ് കീപ്പിങ്, ഫാഷൻ ഡിസൈനിങ്, ടൂറിസം, ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, പ്രൊവിഷൻ സ്റ്റോർ, ട്യൂഷൻ സെന്റർ, ഫുഡ് പ്രോസസിങി യൂനിറ്റുകൾ പദ്ധതിയിലൂടെ തുടങ്ങാം.

20 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷഫോറം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാഫ് നോഡൽ ഓഫീസ്, ജില്ലയിലെ വിവിധ മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകൾ അതത് മത്സ്യഭവൻ ഓഫീസുകളിൽ സ്വീകരിക്കും. അവസാന തീയതി സെപ്റ്റംബർ എട്ട്. കൂടുതൽ വിവരങ്ങൾക്ക് 9895332871, 9847907161.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe