തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു,വർഗീയ വിദ്വേഷം ജനിപ്പിക്കുന്നു, എംപുരാനെതിരെ ദേശീയ അന്വേഷണ ഏജൻസിക്ക് പരാതി

news image
Apr 2, 2025, 1:38 pm GMT+0000 payyolionline.in

പാലക്കാട്:എംപുരാൻ സിനിമക്കെതരെ ദേശീയ അന്വേഷണ ഏജൻസിക്ക് പരാതി നൽകി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശരത്ത് എടത്തിലാണ് പരാതി നൽകിയത്. ദേശീയ അന്വേഷണ ഏജൻസിയെ അപകീർത്തിപ്പെടുത്തൽ, വർഗീയ വിദ്വേഷം ജനിപ്പിക്കൽ, ദേശവിരുദ്ധ വികാരങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഇന്ത്യയുടെ അന്താരാഷ്ട്ര പ്രശസ്തിയെ വ്രണപ്പെടുത്തൽ, തീവ്രവാദത്തെ മഹത്വവൽക്കരിക്കൽ എന്നിവ സിനിമയുടെ ഉള്ളടകത്തിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. സിനിമ കണ്ട ശേഷം ചില ഭാഗങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് റിട്ട.നേവൽ ഉദ്യോഗസ്ഥനായ ശരത് പരാതി നൽകിയത്.

എമ്പുരാൻ റീ എഡിറ്റ് ചെയ്ത പതിപ്പിന്‍റെ  പ്രദർശനംസംസ്ഥാനത്ത് പല തിയേറ്ററുകളിലും തുടങ്ങി. കൊച്ചിയിലടക്കം ചില തിയേറ്ററുകളിൽ സിനിമയുടെ ഡൗൺലോഡിങ്  അവസാന ഘട്ടത്തിലാണ്.  24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിന്‍റെ  ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും  അത് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe