ഡെറാഡൂൺ : ഉത്തരകാശിയിൽ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. തകർന്ന ആഗർ മെഷീനിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. മാനുവൽ ഡ്രില്ലിങ് ഉടൻ ആരംഭിക്കുമെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. തുരങ്കത്തിന് മുകളിൽനിന്ന് ലംബമായാണ് നിലവിൽ കുഴിക്കന്നത്. അപകട സാധ്യതയുള്ളതിനാൽ സാവധാനത്തിലാണ് ലംബമായി കുഴിക്കുന്നത്.
തടസമുണ്ടായില്ലെങ്കിൽ ഏകദേശം 4 ദിവസം കൊണ്ട് ഇത് പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. ഇത് 31 മീറ്ററോളം പിന്നിട്ടു. 86 മീറ്ററാണ് തൊഴിലാളികളിലേക്കെത്താനുള്ള ദൂരം. നിലവിൽ കരസേനയുൾപ്പെടെ രക്ഷാപ്രവർത്തനത്തിനുണ്ട്. ഉത്തരാഖണ്ഡിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ വൈകാൻ സാധ്യതയുണ്ട്. നവംബർ 12നാണ് സിൽക്യാരയിൽ തുരങ്കം തകർന്ന് തൊഴിലാളികൾ അകത്ത് കുടുങ്ങിയത്.