തുറയൂർ : തുറയൂർ പഞ്ചായത്ത് ഭരണ സമിതിയിൽ നിന്നും യൂ ഡി എഫ് അംഗങ്ങൾ പ്രതിഷേധിച്ചു ഇറങ്ങി പോയി.മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനിയരുടെ കാലാവധി ഡിസംബർ 15 വരെ നിലനിൽക്കവെ തിടുക്കപ്പെട്ട് പുതിയ നിയമനം നടത്താനുള്ള ഭരണ സമിതി തീരുമാനത്തിൽ പ്രതിഷേധിച്ചു.
യൂ ഡി എഫ് അംഗങ്ങളായ കുറ്റിയിൽ റസാക്ക്, എ കെ കുട്ടൂകൃഷ്ണൻ, സി എ നൗഷാദ് മാസ്റ്റർ. ജിഷ കിഴക്കേ മാടായി, ശ്രീകല കെ പി എന്നിവർ ഇറങ്ങി പ്രതിഷേധിച്ചു. തുടർ ഭരണം ലഭിക്കില്ല എന്ന് ഉറപ്പുള്ളതിനാൽ തിടുക്കപെട്ടാണ് നിയമനം നടത്തുന്നത്. നിലവിൽ എം ടെക്ക് ക്വാളിഫിക്കേഷൻ ഉള്ള ഓവർ സിയാറെ പാടെ അവഗണിച്ചു കൊണ്ടാണ് ഈ നിയമനവുമായി മുന്നോട്ട് പോകുന്നത്.. സ്വന്തക്കാരെ തിരുകികയറ്റാനുള്ള ഈ ശ്രമം നാട്ടിലുള്ള അഭ്യസ്തവിദ്യാരായ ചെറുപ്പകാരോടുള്ള വെല്ലുവിളിയാണെന്ന് യൂ ഡി എഫ് അംഗങ്ങൾ ആരോപിച്ചു.