തുലാവർഷം ദുർബലമായി; വടക്കൻ കേരളത്തിൽ രാത്രിയും പകലും ചൂട് കൂടും

news image
Nov 12, 2024, 2:28 pm GMT+0000 payyolionline.in

കോഴിക്കോട്: തുലാവർഷം ദുർബലമായതോടെ സംസ്ഥാനത്ത് പകലും രാത്രിയും താപനിലയിൽ വർധനവ്. വടക്കൻ കേരളത്തിലാണ് ചൂട് ഏറ്റവും കഠിനമായിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂർ എയർപോർട്ടിലാണ്. ഇവിടെ 36.7&36.8°c യാണ് ചൂട് രേഖപ്പെടുത്തയത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 3-4 ദിവസങ്ങളിലായി 35-40°c ഇടയിലാണ് ഉയർന്ന ചൂട് രേഖപെടുത്തുന്നത്. വടക്കൻ കേരളത്തിലാണ് കൂടുതൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നത്.ബംഗാൾ ഉൾകടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തത്തിൽ നാളെ കഴിഞ്ഞ് കേരളത്തിൽ മഴ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നിലവിലെ വരണ്ട അന്തരീക്ഷ സ്ഥിതിയിൽ മാറ്റം ഉണ്ടായേക്കും. മറ്റന്നാൾ മുതൽ തുലാവർഷ മഴ ചെറുതായി സജീവമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe