തൂണേരി ഷിബിൻ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

news image
Oct 15, 2024, 9:43 am GMT+0000 payyolionline.in

കൊച്ചി: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലീഗ് പ്രവര്‍ത്തകർക്ക് ജവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈകോടതി. വിചാരണ കോടതി വെറുതെവിട്ട പ്രതികളെയാണ് ഹൈകോടതി ശിക്ഷിച്ചത്. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും ആറ്, 15, 16 പ്രതികൾക്കുമാണ് ശിക്ഷ വിധിച്ചത്. ഇതിൽ ഒന്നാം പ്രതി ഒളിവിലാണ്. ഷിബിന്‍റെ പിതാവ് ഭാസ്കരന് പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയും നൽകണം. ഒളിവിലുള്ള ഒന്നാം പ്രതി തെ​യ്യ​മ്പാ​ടി മീ​ത്ത​ലെ പ​ന​ച്ചി​ക്ക​ണ്ടി ഇ​സ്മാ​യി​ലിനെതിരെ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആറ് പ്രതികളെ കഴിഞ്ഞ ദിവസം നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ര​ണ്ടാം​പ്ര​തി തെ​യ്യ​മ്പാ​ടി മു​നീ​ർ, മൂ​ന്നാം​പ്ര​തി വാ​ര​ങ്ക​ണ്ടി താ​ഴെ​ക്കു​നി സി​ദ്ധീ​ഖ്, നാ​ലാം​പ്ര​തി മ​ണി​യ​ന്റ​വി​ട മു​ഹ​മ്മ​ദ് അ​നീ​സ്, ആ​റാം പ്ര​തി ക​ള​മു​ള്ള​താ​ഴെ​ക്കു​നി ഷു​ഹൈ​ബ്, 15, 16 പ്ര​തി​ക​ളാ​യ കൊ​ച്ച​ന്റ​വി​ട ജാ​സിം, ക​ട​യം​കോ​ട്ടു​മ്മ​ൽ അ​ബ്ദു​സ​മ​ദ് എ​ന്നി​വ​രെ​യാ​ണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ ഹൈ​കോ​ട​തി പ്രതികളെ അറസ്റ്റ് ചെയ്ത് ചൊവ്വാഴ്ചക്കകം ഹാജരാക്കണമെന്ന് ഉത്തരവിട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe