തൃ​ക്ക​രി​പ്പൂ​രില്‍ ഗൃഹസന്ദർശനം പൂർത്തിയാകുന്നു; 302 ഇരട്ടവോട്ടുകൾ കണ്ടെത്തി

news image
Sep 29, 2023, 8:20 am GMT+0000 payyolionline.in

തൃ​ക്ക​രി​പ്പൂ​ർ: ലോ​ക് സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന തെ​രെ​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​കു​ന്നു. ക​ഴി​ഞ്ഞ മാ​സം ആ​രം​ഭി​ച്ച ഹൗ​സ് ടു ​ഹൗ​സ് സ​ർ​വേ 94 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ഞ്ച്‌ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 10,43863 പേ​രി​ൽ 9,82,069 വോ​ട്ട​ർ​മാ​രെ സ്ഥി​രീ​ക​രി​ച്ചു. ഇ​ക്കൂ​ട്ട​ത്തി​ൽ 302 ഇ​ര​ട്ട​വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി ഒ​ഴി​വാ​ക്കി. ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​ട്ട​വോ​ട്ടു​ക​ൾ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലാ​ണ്-124. തൃ​ക്ക​രി​പ്പൂ​ർ-58, കാ​സ​ർ​കോ​ട്-48, കാ​ഞ്ഞ​ങ്ങാ​ട്-40, മ​ഞ്ചേ​ശ്വ​രം-32 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ത്തെ ക​ണ​ക്കു​ക​ൾ.

സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത 3,694 വോ​ട്ട​ർ​മാ​രും പ​ട്ടി​ക​ക്ക് പു​റ​ത്താ​കും. പ​ട്ടി​ക​യി​ലെ വി​ലാ​സ​ത്തി​ൽ താ​മ​സ​മി​ല്ലാ​ത്ത​വ​രും ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത​വ​രും ഇ​തി​ൽ​പ്പെ​ടു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ 943 വോ​ട്ട​ർ​മാ​രാ​ണ് പു​റ​ത്താ​യ​ത്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ഞ്ചേ​ശ്വ​രം-674, ഉ​ദു​മ-728, കാ​സ​ർ​കോ​ട്-731, തൃ​ക്ക​രി​പ്പൂ​ർ-618 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ്ടെ​ത്താ​നാ​വാ​ത്ത വോ​ട്ട​ർ​മാ​ർ.

3,581 പേ​രാ​ണ് ഇ​ത​ര മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്‌. ഇ​തി​ൽ കൂ​ടു​ത​ൽ കാ​ഞ്ഞ​ങ്ങാ​ട്ടും (958) കു​റ​വ് മ​ഞ്ചേ​ശ്വ​ര​ത്തു​മാ​ണ് (375). മ​ര​ണ​പ്പെ​ട്ട 6,482 വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്തു. ഇ​തി​ൽ 1,553 പേ​ർ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ്. തൊ​ട്ടു​പി​ന്നാ​ലെ ഉ​ദു​മ​യാ​ണ് -1,522. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​യി​ര​ത്തി​ലേ​റെ വോ​ട്ട​ർ​മാ​ർ മ​ര​ണ​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്.

പ​ട്ടി​ക​യി​ൽ 3,279 പേ​രു​ടെ ചി​ത്ര​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​വ​യോ ക​റു​പ്പി​ലും വെ​ളു​പ്പി​ലും ഉ​ള്ള​വ​യോ ആ​ണ്. ഇ​വ​ർ​ക്ക്‌ പു​തി​യ ഫോ​ട്ടോ പ​തി​ച്ച കാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും. ഗ​രു​ഡ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് ബൂ​ത്ത്‌ ലെ​വ​ൽ ഒ​ാഫി​സ​ർ​മാ​ർ ഗൃ​ഹ​സ​ന്ദ​ർ​ശ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe