തൃക്കോട്ടൂർ ഉണർവ് കൂട്ടായ്മയുടെ ‘ഉജ്ജ്വലം 2026’; പ്രതിഭകളെയും തൊഴിലുറപ്പ്-ഹരിതകർമ്മ സേനാംഗങ്ങളെയും ആദരിച്ചു

news image
Jul 14, 2026, 11:40 am GMT+0000 payyolionline.in

തിക്കോടി: തൃക്കോട്ടൂർ ഉണർവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഉജ്ജ്വലം 2026’ പരിപാടി സംഘടിപ്പിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും, പതിനെട്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെയും ഹരിത കർമ്മ സേനാംഗങ്ങളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

കെ. പ്രവീൺ കുമാർ എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രദീപ് തണ്ടോറ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.വി. രമേശൻ സ്വാഗതം ആശംസിച്ചു. അരവിന്ദൻ മാസ്റ്റർ ആമുഖ പ്രസംഗവും അംശുലാൽ പൊന്നാറത്ത് മുഖ്യപ്രഭാഷണവും നടത്തി.
സന്തോഷ് തിക്കോടി, കെ.ടി. വിനോദൻ, ജയചന്ദ്രൻ തെക്കെകുറ്റി, ജയകൃഷ്ണൻ ചെറുകുറ്റി, മഠത്തിൽ രാജീവൻ, പട്ടേരി രാജീവൻ, ഇ.സി. ചന്ദ്രൻ, ഷീന രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇ.സി. പുഷ്പ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe