തൃശൂരിൽ 4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

news image
Nov 17, 2023, 7:55 am GMT+0000 payyolionline.in

തൃശൂർ: തൃശൂരിൽ 4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. തൃശ്ശൂർ മരത്താക്കരയിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന 1.25 കിലോഗ്രാം കഞ്ചാവുമായി തൃശൂർ സ്വദേശികളായ ആഷിഷ്, വൈശാഖ് എന്നിവരാണ് പിടിയിലായത്. എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗമായ ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരീഷ് സി.യു, തൃശൂർ റേഞ്ച് ഇൻസ്‌പെക്ടർ മുഹമ്മദ് അഷറഫ് എന്നിവരടക്കമുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

തുടർന്ന് ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൂർ കുറുപ്പുംപടി സ്വദേശിയായ വിനുവിനെ 2.75 കിലോഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കിഷോർ, പ്രിവന്റീവ് ഓഫീസർ ടി.ജി മോഹനൻ, കൃഷ്ണപ്രസാദ് എം.കെ, ശിവൻ എൻ.യു, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാൽ പി.വി, സനീഷ് കുമാർ ടി.എസ്, സിജൊമോൻ, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ അതിഥി തൊഴിലാളിയെ കഞ്ചാവുമായി പിടികൂടിയിരുന്നു. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പത്തനംതിട്ട കൊടുന്തറ വച്ച് 1.075 കിലോഗ്രാം കഞ്ചാവാണ് ജാർഖണ്ഡ് സ്വദേശിയായ ബിപിൻ തിവാരി എന്നയാളില്‍ നിന്ന് പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe