തൃശൂർ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; ‘പൂരഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കും’

news image
Oct 28, 2024, 1:06 pm GMT+0000 payyolionline.in

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം കലങ്ങി എന്നല്ല കലക്കാൻ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് മാത്രം വൈകിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പൂരം കലക്കി എന്ന് സ്ഥാപിക്കേണ്ടത് സംഘപരിവാറിന്‍റെ ആവശ്യമാണ്. പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ കുറ്റം ചെയ്തെങ്കിൽ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിലൂടെയാണ് വിശദീകരണം. പൂര ആഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധിക്കുമെന്ന് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വ്യാപക വിമർശശനങ്ങൾക്ക് ഒടുവിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വെടിക്കെട്ടുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. സുരക്ഷാ ക്രമീകരണങ്ങളോട് ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിൽ തടസവാദങ്ങളുണ്ടായി. ദീപാലങ്കാരങ്ങൾ ഓഫ് ചെയ്യുന്നത് പോലെ നടപടികളുമുണ്ടായി. വെടിക്കെട്ട് വൈകി നടത്തേണ്ടി വന്നു. ചില ആചാരങ്ങൾ ദേവസ്വങ്ങൾ ചുരുക്കി നടത്തിയെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. സംഘപരിവാറിന്‍റെ ബി ടീമായി പ്രവർത്തിക്കുകയാണ് പ‌്രതിപക്ഷം. പൂരം കലക്കിയെന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനാണ് പ്രതിപക്ഷത്തിന്‍റെ കുടില നീക്കമെന്നും മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe