തൃശൂർ പൂരം നടത്താൻ കഴിയാത്ത സാഹചര്യം; വെടിക്കെട്ട് നിയന്ത്രണ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് മന്ത്രി വാസവൻ

news image
Oct 23, 2024, 5:45 am GMT+0000 payyolionline.in

കോട്ടയം: കേന്ദ്ര സർക്കാറിന്റെ സ്ഫോടകവസ്തു വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് കേരളത്തിൽ തൃശൂർ പൂരം പോലുള്ള ഉത്സവങ്ങൾ ഭാവിയിൽ നടത്താൻ പറ്റാത്ത രൂപത്തിലേക്കാണ് വരുന്നതെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി.

ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും തൃശൂരിന്റെ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പുറ്റിങ്ങൽ വെടിക്കെട്ട് അന്വേഷണവുമായി ബന്ധപ്പെട്ട സമിതിയുടെ ശുപാർശയെ തുടർന്നാണ് നിയന്ത്രണമെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും സമിതി പോലും അതിനെ നിഷേധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വെടിക്കെട്ടുമായി ബന്ധപ്പെട്ട് 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്‍റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe