തൃശ്ശൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിയെ പൂട്ടിയിട്ട ശേഷം എസി കത്തിച്ചു. സർജൻ കോൺഫ്രൻസ് നടക്കുന്ന ഹാളിന് സമീപമാണ് അക്രമം ഉണ്ടായത്.
ചുറ്റികയും ഗ്യാസ് സിലിണ്ടറുമായി എത്തിയ ആൾ അക്രമം സൃഷ്ടിക്കുകയായിരുന്നു. തീയിട്ടയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വിവരം. അക്രമത്തില്‍ സെക്യൂരിറ്റിക്കും തീയിട്ടയാൾക്കും പരുക്കേറ്റു.