തെരഞ്ഞെടുപ്പിൽ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാർത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്: ഹൈക്കോടതി

news image
Apr 1, 2026, 12:13 pm GMT+0000 payyolionline.in

കൊച്ചി: തെരഞ്ഞെടുപ്പിൽ അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയെന്ന് ഹൈക്കോടതി. അപരന്മാരുടെ സ്ഥാനാർത്ഥിത്വം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്നത് തടയണമെന്നും ഒരു സ്ഥാനാർത്ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം. തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി നൽകിയ ഹർജിയിലാണ് വിമർശനം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe