തെരുവുനായ ശല്യം അതിരൂക്ഷം; ചെമ്മരത്തൂരിൽ രണ്ടുപേർക്ക് കടിയേറ്റു

news image
Jun 21, 2023, 2:58 am GMT+0000 payyolionline.in

വടകര : ചെമ്മരത്തൂരിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. തച്ചോളി നാണു, താനിയുള്ളപറമ്പത്ത് പവിത്രൻ എന്നിവർക്കാണ് കടിയേറ്റത്. രണ്ടുപേരും വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് തച്ചോളി നാണുവിനെ വീട്ടുമുറ്റത്തുവെച്ചാണ് നായ കടിച്ചത്. പശുക്കുട്ടിയെ നായ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് നാണുവിനുനേരെ തിരിഞ്ഞത്. അല്പസമയത്തിനുശേഷം പവിത്രനും കടിയേറ്റു. ചെമ്മരത്തൂരിൽ തെരുവുനായശല്യം രൂക്ഷമാണ്. ജനങ്ങളുടെ ആശങ്കയകറ്റാൻ പഞ്ചായത്തും മറ്റും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe