തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം: നിയമവിരുദ്ധമെങ്കിൽ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കണം

news image
Feb 13, 2026, 3:50 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: നി​ർ​മി​ത ബു​ദ്ധി (എ.​ഐ) വ​ഴി നി​ർ​മി​ച്ച വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കും അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ യൂ​ട്യൂ​ബ്, എ​ക്‌​സ് തു​ട​ങ്ങി​യ​വ​യി​ൽ എ.​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചാ​ൽ, മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. പു​തി​യ നി​യ​ന്ത്ര​ണം ഫെ​ബ്രു​വ​രി 20 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത ഇ​ല​ക്ട്രോ​ണി​ക്, ഐ.​ടി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ.​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ഏ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പു​തി​യ ച​ട്ട​ത്തി​ൽ പ​റ​യു​ന്നു. അ​ത് യ​ഥാ​ർ​ഥ​മാ​ണെ​ന്ന് ആ​ളു​ക​ൾ തെ​റ്റി​ദ്ധ​രി​ക്കാ​തി​രി​ക്കാ​നാ​ണ​ത്. ന​ഗ്ന​ത​യോ അ​ശ്ലീ​ല​മോ അ​ട​ങ്ങി​യ എ.​ഐ ചി​ത്ര​ങ്ങ​ളോ വി​ഡി​യോ​ക​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ അ​ത് നീ​ക്കം ചെ​യ്യ​ണം.

ഉ​ള്ള​ട​ക്കം നി​ർ​മി​ക്കാ​നും എ​ഡി​റ്റ് ചെ​യ്യാ​നും സ​ഹാ​യി​ക്കു​ന്ന ഫ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ.​ഐ ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കൊ​പ്പം അ​ത് എ​പ്പോ​ൾ, എ​ങ്ങ​നെ നി​ർ​മി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ (മെ​റ്റ ഡേ​റ്റ) സ്ഥി​ര​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണം. ഇ​തു നീ​ക്കം ചെ​യ്യാ​ൻ പാ​ടി​ല്ല. ഒ​രാ​ളു​ടെ രൂ​പ​മോ ശ​ബ്ദ​മോ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ഡീ​പ്​േ​ഫ​ക്ക് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും.

വ്യാ​ജ രേ​ഖ​ക​ളും കു​ട്ടി​ക​​ളു​ടേ​ത​ട​ക്ക​മു​ള്ള ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ളും ഡീ​പ്​േ​ഫ​ക്കും നി​ർ​മി​ക്കു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ത​ട​യാ​നു​ള്ള ഓ​ട്ടോ​മേ​റ്റ​ഡ് ടൂ​ളു​ക​ൾ എ.​ഐ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ സ​ജ്ജീ​ക​രി​ക്ക​ണം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം.

ഉ​ള്ള​ട​ക്കം അ​പ് ലോ​ഡ് ചെ​യ്യു​മ്പോ​ൾ അ​ത് എ.​ഐ നി​ർ​മി​ത​മാ​ണോ​യെ​ന്ന സ​ത്യ​വാ​ങ്മൂ​ലം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് വാ​ങ്ങു​ക​യും അ​ത് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. എ.​ഐ ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ​മാ​യി നി​ർ​മി​ക്കു​ക​യോ എ​ഡി​റ്റ് ചെ​യ്യു​ക​യോ ചെ​യ്ത ഉ​ള്ള​ട​ക്ക​മാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കേ​ണ്ട ബാ​ധ്യ​ത​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ട്. ഇ​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ക​മ്പ​നി​ക​ൾ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ച്ചു​​​കൊ​ണ്ടി​രി​ക്കു​ക​യും വേ​ണം.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ നി​യ​മ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ൾ വി​ല​ക്കി കോ​ട​തി​ക​ളോ സ​ർ​ക്കാ​റോ ഉ​ത്ത​ര​വി​ട്ടാ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നേ​ര​ത്തേ 36 മ​ണി​ക്കൂ​റി​ന​കം ന​ട​പ​ടി​യെ​ടു​ത്താ​ൽ മ​തി​യാ​യി​രു​ന്നു. ഈ ​സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​ന്റ​ർ​നെ​റ്റ് പ്ലാ​റ്റ്ഫോ​മും കേ​സി​ൽ പ്ര​തി​യാ​കും. ഇ​തോ​ടെ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്ന പ​രി​ര​ക്ഷ ഇ​നി ഇ​ല്ലാ​താ​കും. ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രാ​യ വ്യ​ക്തി​ക​ളു​ടെ പ​രാ​തി​ക​ളി​ൽ 36 മ​ണി​ക്കൂ​റി​ന​കം ഇ​ന്റ​ർ​നെ​റ്റ് പ്ലാ​റ്റ്ഫോ​മു​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണം. ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കു​ക​യോ ന​ട​പ​ടി തൃ​പ്തി​ക​ര​മാ​വാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ സ​ർ​ക്കാ​റി​ന്റെ പ​രാ​തി പ​രി​ഹാ​ര സ​മി​തി​യെ സ​മീ​പി​ക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe