തേഞ്ഞിപ്പലത്ത് ജനവാസമേഖലയില്‍ ഉഗ്രസ്‌ഫോടനം

news image
Sep 20, 2025, 5:02 am GMT+0000 payyolionline.in

തേ​ഞ്ഞി​പ്പ​ലം: ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ അ​ജ്ഞാ​ത വ​സ്തു വ​ൻ ശ​ബ്ദ​​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് 17-ാം വാ​ര്‍ഡി​ലെ കൊ​ള​ത്തോ​ട് ഇ​രു​മ്പോ​ത്തി​ങ്ങ​ല്‍ക​ട​വി​ന് സ​മീ​പം ര​ണ്ട് വീ​ടു​ക​ള്‍ക്ക് സ​മീ​പ​മു​ള്ള പ​റ​മ്പി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.34 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്തെ ത​യ്യി​ല്‍ സു​ജി​ത്തി​ന്റെ വീ​ടി​ന് സ​മീ​പ​ത്താ​ണ് സ്‌​ഫോ​ട​ക വ​സ്തു വീ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഓ​ടി​യെ​ത്തി​യ സു​ജി​ത്ത് തീ​യ​ണ​ച്ചു.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ്ഥ​ല​ത്ത്നി​ന്ന് ചെ​റി​യ ക​മ്പി, വ​യ​ര്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. അ​ജ്ഞാ​ത വ​സ്തു പ​തി​ച്ച പ​റ​മ്പി​ലെ പു​ല്ലി​ല്‍ ചാ​രം പ​ര​ന്നി​രു​ന്നു. തേ​ഞ്ഞി​പ്പ​ലം ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​കെ പ്രി​യ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ്, ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​ര്‍, ബോം​ബ്, ഡോ​ഗ് സ്‌​ക്വാ​ഡു​ക​ള്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സ്‌​ഫോ​ട​ക വ​സ്തു​വി​ന്റെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് തി​രൂ​രി​ലെ ഫോ​റ​ന്‍സി​ക് ലാ​ബി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ആ​വ​ശ്യ​മെ​ങ്കി​ല്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി തൃ​ശൂ​രി​ലെ ഫോ​റ​ന്‍സി​ക് ലാ​ബി​ലേ​ക്ക് മാ​റ്റും. ആ​കാ​ശ​ത്തി​ലൂ​ടെ വ​ന്ന് വീ​ണ അ​ജ്ഞാ​ത വ​സ്തു ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. വ​ള്ളി​ക്കു​ന്ന് ഭാ​ഗ​ത്ത് നി​ന്നാ​ണ് എ​ത്തി​യ​ത്. പു​ഴ​യു​ടെ മ​റു​ക​ര​യി​ലെ സൈ​നി​ക ക്യാ​മ്പി​ല്‍ നി​ന്ന് പ​രി​ശീ​ല​ന സ​മ​യ​ത്ത് ദി​ശ തെ​റ്റി എ​ത്തി​യ​താ​കാ​മെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ല്‍, ഇ​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സ് വി​ശ​ദീ​ക​ര​ണം ന​ല്‍കി​യി​ട്ടി​ല്ല. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​തി​ന് ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​കൂ​വെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല- പ​ഞ്ചാ​യ​ത്തം​ഗം

തേ​ഞ്ഞി​പ്പ​ലം: സ്‌​ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് 17-ാം വാ​ര്‍ഡ് അം​ഗം വി​ജി​ത രാ​മ​കൃ​ഷ്ണ​ന്‍. ഫോ​റ​ന്‍സി​ക് ലാ​ബി​ല്‍ നി​ന്നു​ള്ള പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ അ​റി​യി​ക്കാ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​ഞ്ഞ​ത്. സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്ത് അ​ധി​ക​മാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe