തേനിയിൽ കാറിൽനിന്ന് പിടികൂടിയ ശരീരഭാഗങ്ങൾ മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം; മന്ത്രവാദമെന്ന് സൂചന

news image
Aug 5, 2023, 10:51 am GMT+0000 payyolionline.in

തേനി : കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്ക് പോയ കാറിൽനിന്ന് പിടികൂടിയ ശരീരഭാഗങ്ങൾ മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. തേനി മെഡിക്കല്‍ കോളേജില്‍ നടന്ന വിശദമായ പരിശോധനയിലാണ് ശരീരഭാ​ഗങ്ങൾ ആടിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ 3 പേരെ ഇന്നലെ ഉത്തമപാളയം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കാറിനുള്ളിൽ നിന്നാണ് നാവ്, കരൾ, ഹൃദയം തുടങ്ങിയ ഭാ​ഗങ്ങൾ കണ്ടെത്തിയത്. ഇവ പൂജ ചെയ്ത നിലയിലായിരുന്നു. ധനാകർഷണത്തിന് വേണ്ടി പൂജ ചെയ്‌തതാണ് അവയവങ്ങളെന്നും വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം വർധിക്കുമെന്നതിനാലാണ് കൊണ്ടുപോയതെന്നും പ്രതികൾ മൊഴി നൽകിയിരുന്നു. അവയവങ്ങൾ കൈമാറിയ പത്തനംതിട്ട സ്വദേശി ജെയിംസിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നാണ് ഇത് വാങ്ങിയതെന്നാണ് പ്രാഥമികമൊഴി

വെള്ളിയാഴ്ച വൈകിട്ട് തേനിയിലെ കേരള അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്നാണ് സംശയാസ്പദമായ രീതിയിൽ, സ്കോർപിയോ കാറിൽ നിന്ന് മൂന്നുപേരെ ഉത്തമപാളയം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനം പരിശോധിച്ചപ്പോഴാണ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe