വണ്ടൂർ: പെരുന്തേനീച്ചയുടെ ആക്രമണത്തിൽ പൊലീസുകാരനടക്കം 11 പേർക്ക് പരിക്കേറ്റു. വണ്ടൂർ കൂളിക്കാട്ടുപടി കാരക്കപ്പറമ്പ് റോഡിൽ സ്വകാര്യ വ്യക്തിയുടെ വളപ്പിലുള്ള മാവിലെ തേനീച്ചകളാണ് ആക്രമിച്ചത്. വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വിദ്യാർഥിനികളും കൊച്ചുകുട്ടികളും സ്ത്രീകളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
പരിക്കേറ്റവരെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിരീക്ഷണത്തിലാണ്. ചിലരുടെ പരിക്ക് സാരമുള്ളതാണ്. പൊലീസിന്റെ നേതൃത്വത്തിൽ തേനീച്ചക്കൂട് നീക്കം ചെയ്യാൻ നടപടി ആരംഭിച്ചു.