തിരുവനന്തപുരം: കാട്ടാക്കടക്ക് സമീപം കുന്നത്തുകാലിൽ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ ചന്ദ്രിക(65), വസന്തകുമാരി(65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലിക്കിടെ പാലത്തിന് ചുവട്ടിൽ വിശ്രമിക്കാനിരുന്നതായിരുന്നു തൊഴിലാളികൾ. ഇതിനിടെ പാലത്തിന് മുകളിലേക്ക് തെങ്ങ് വീഴുകയും പാലവും തെങ്ങും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ചാവടി സ്വദേശികളായ സ്നേഹലത, ഉഷ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി.