തോടന്നൂർ: അംഗൻവാടി കുട്ടികൾക്കായുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയായ ‘ബാല്യസ്പന്ദനം’ തോടന്നൂർ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് നിർവ്വഹിച്ചു. തോടന്നൂർ അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിലാണ് പദ്ധതിക്ക് ഔദ്യോഗിക തുടക്കമായത്.
കുട്ടികളുടെ ശാരീരിക-മാനസിക വളർച്ച ഉറപ്പുവരുത്തുന്നതിനും രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനുമായാണ് ബാല്യസ്പന്ദനം പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി, സി.ഡി.പി.ഒ, ഹെൽത്ത് സൂപ്പർവൈസർ മുജീബ് റഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു.

