ദക്ഷിണ റെയിൽവേയുടെ പാർസൽ സർവീസ് നിർത്തലാക്കുന്നു ; കൊ​യി​ലാ​ണ്ടി, വ​ട​ക​ര സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ പാ​ര്‍സ​ല്‍ സ​ര്‍വി​സ് ഉ​ണ്ടാ​വി​ല്ല

news image
Nov 1, 2024, 4:12 am GMT+0000 payyolionline.in

കു​റ്റി​പ്പു​റം: ദ​ക്ഷി​ണ റെ​യി​ല്‍വേ​യി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍നി​ന്നു​ള്ള പാ​ര്‍സ​ല്‍ സ​ര്‍വി​സ് നി​ര്‍ത്ത​ലാ​ക്കു​ന്നു. അ​ഞ്ചു മി​നി​റ്റി​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​ൻ നി​ര്‍ത്തു​ന്ന സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ മാ​ത്ര​മേ ഇ​നി പാ​ര്‍സ​ല്‍ സ​ര്‍വി​സ് ഉ​ണ്ടാ​വൂ. പ​ട്ടാ​മ്പി, കു​റ്റി​പ്പു​റം, പ​ര​പ്പ​ന​ങ്ങാ​ടി, താ​നൂ​ർ, കൊ​യി​ലാ​ണ്ടി, വ​ട​ക​ര, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നീ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ന​വം​ബ​ർ ഒ​ന്നു​മു​ത​ല്‍ പാ​ര്‍സ​ല്‍ സ​ര്‍വി​സ് ഉ​ണ്ടാ​വി​ല്ല.

ഇ​തോ​ടെ ഈ ​പ​ത്ത് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍നി​ന്ന് ച​ര​ക്കു​സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ ക​ഴി​യി​ല്ല. ഈ ​സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ പാ​ര്‍സ​ല്‍ സ​ര്‍വി​സ് നി​ര്‍ത്തി​യ വി​വ​രം റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്.

പാ​ര്‍സ​ല്‍ സ​ര്‍വി​സി​നെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന പോ​ര്‍ട്ട​ര്‍മാ​രു​ടെ​യും അ​വ​രെ സ​ഹാ​യി​ക്കു​ന്ന മ​റ്റു പോ​ര്‍ട്ട​ര്‍മാ​രു​ടെ​യും അ​വ​സ്ഥ ഇ​തോ​ടെ പ്ര​യാ​സ​ത്തി​ലാ​കും.

പാ​ര്‍സ​ല്‍ സം​വി​ധാ​നം നി​ര്‍ത്ത​ലാ​ക്കി​യ​ത് കു​റ്റി​പ്പു​റം സ്‌​റ്റേ​ഷ​ന്റെ വ​രു​മാ​ന​ത്തെ​യും വി​ക​സ​ന​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​രു ദി​വ​സം 30ഓ​ളം പാ​ർ​സ​ലു​ക​ളാ​ണ് ക​യ​റ്റി​യ​യ​ക്കു​ന്ന​ത്. ഇ​ത് സ്റ്റേ​ഷ​ന് ന​ല്ല വ​രു​മാ​ന​മാ​യി​രു​ന്നു.

ച​ങ്ങ​രം​കു​ളം, എ​ട​പ്പാ​ൾ, പൊ​ന്നാ​നി, ആ​ന​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ളു​ക​ൾ പാ​ർ​സ​ൽ സ​ർ​വി​സി​നാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​ത് കു​റ്റി​പ്പു​റം, പ​ട്ടാ​മ്പി സ്റ്റേ​ഷ​നു​ക​ളെ​യാ​ണ്. ഇ​വി​ടെ പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്തു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ തി​രൂ​ർ, ഷൊ​ർ​ണൂ​ർ സ്റ്റേ​ഷ​നു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും.

കു​റ്റി​പ്പു​റ​ത്ത് പ​ല ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ്പി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റൊ​രു തി​രി​ച്ച​ടി. ട്രെ​യി​നു​ക​ൾ കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ബി ​ക്ലാ​സി​ൽ​നി​ന്നും സി ​ക്ലാ​സി​ലേ​ക്ക് കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​റി​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe