ദാദാ സാഹിബ് ഫാൽക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടന്‍ ഷാറൂഖ് ഖാന്‍, നടി നയൻതാര

news image
Feb 21, 2024, 6:05 am GMT+0000 payyolionline.in

ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാറൂഖ് ഖാൻ മികച്ച നടൻ . 2023 ൽ പുറത്തിറങ്ങിയ ജവാനിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. അതെ ചിത്രത്തിന് നയന്‍താരക്ക് മികച്ച നടിക്കുള്ള അവാര്‍ഡിന് അർഹയായി. റാണി മുഖർജി, ബോബി ഡിയോൾ എന്നിവർക്കും പുരസ്കാരങ്ങൾക്ക് ലഭിച്ചു. സന്ദീപ് റെഡ്ഡി വങ്കയാണ് മികച്ച സംവിധായകൻ. അനിമൽ എന്ന ചിത്രത്തിനാണണ് പുരസ്കാരം. ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം മൗഷുമി ചാറ്റര്‍ജിക്കും സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം കെ.ജെ. യേശുദാസിനും ലഭിച്ചു.

ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാക്കൾ

മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ജവാന്‍), മികച്ച നടി: നയന്‍താര (ജവാന്‍), മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ), മികച്ച നടൻ ( ക്രിട്ടിക്): വിക്കി കൗശൽ(സാം ബഹാദൂർ), നെഗറ്റീവ് റോളിലെ മികച്ച നടന്‍: ബോബി ഡിയോള്‍ (അനിമല്‍), മികച്ച സംവിധായകന്‍: സന്ദീപ് റെഡ്ഡി വങ്ക (അനിമല്‍), മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍ (ജവാന്‍), മികച്ച പിന്നണി ഗായകന്‍ (പുരുഷന്‍): വരുണ്‍ ജെയിന്‍, തേരേ വാസ്തേ (സാരാ ഹട്കെ സാരാ ബച്ച്കെ), മികച്ച പിന്നണി ഗായിക (സ്ത്രീ): ശില്‍പ റാവു, ബേഷാരം രംഗ് (പത്താന്‍).

ടെലിവിഷന്‍

മികച്ച നടി: രൂപാലി ഗാംഗുലി (അനുപമ),മികച്ച നടന്‍: നീല്‍ ഭട്ട് (ഘും ഹേ കിസികേ പ്യാര്‍ മേയിന്‍), ടെലിവിഷന്‍ പരമ്പര ഓഫ് ദ ഇയര്‍: ഘും ഹേ കിസികേ പ്യാര്‍ മേയിന്‍, ഒരു വെബ് സീരീസിലെ മികച്ച നടി: കരിഷ്മ തന്ന, സ്‌കൂപ്പ്, ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം: മൗഷുമി ചാറ്റര്‍ജി, സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം: കെ.ജെ. യേശുദാസ്.

ചൊവ്വാഴ്ച മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വൻ താരനിരയായിരുന്നു ചടങ്ങിൽ എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe