ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ അതിരൂക്ഷമായി ഡൽഹിയിലെ വായുമലിനീകരണം. നിയന്ത്രണങ്ങളില്ലാതെ വ്യാപകമായി പടക്കം പൊട്ടിച്ചതാണ് വീണ്ടും സ്ഥിതി രൂക്ഷമാക്കിയത്. തിങ്കളാഴ്ച രാവിലെ പലയിടങ്ങളിലും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. ഇടയ്ക്കിടെ ലഭിച്ചമവയും കാറ്റും കാരണം ഞായറാഴ്ച ഡൽഹിയിലെ വായുനിലവാരം ഉയർന്നിരുന്നു.
എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം കഴിഞ്ഞദിവസത്തെ ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു. എന്നാൽ ആഘോഷങ്ങളുടെ ഭാഗമായി വ്യാപകമായി പടക്കം പൊട്ടിച്ചപ്പോഴുണ്ടായ പുകയാണ് വീണ്ടും സ്ഥിതി ഗുരുതരമാക്കിയത്. ചിലയിടങ്ങളിൽ എക്യൂഐ 900 കടന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 910ഉം ലജ്പത് നഗറിൽ 959ഉം കരോൾ ബാഗിൽ 779ഉം ആയിരുന്നു എക്യൂഐ.