ദേശീയപാതയിലെ വിള്ളൽ : മൂന്നംഗ സമിതി അന്വേഷിക്കും

news image
May 22, 2025, 9:24 am GMT+0000 payyolionline.in

ദേശീയപാതയിൽ വിള്ളൽ ഉണ്ടായ സംഭവം മൂന്നംഗ സമിതി അന്വേഷിക്കും. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സമിതി സ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിച്ചു.

അതേസമയം NH 66 നിര്‍മ്മാണത്തിനിടയില്‍ ചിലയിടങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം.സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ UDF,പൂര്‍ത്തീകരണ ഘട്ടത്തില്‍ സാഹചര്യത്തെ സുവര്‍ണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe