ദേശീയപാതയില്‍ അരങ്ങാടത്ത് വൻമരം കടപുഴകി വീണു; കാറും സ്‌കൂട്ടറും മരത്തിനടയില്‍; സ്കൂട്ടർ യാത്രക്കാരന് പരുക്ക്

news image
Jun 2, 2025, 3:23 am GMT+0000 payyolionline.in

കൊയിലാണ്ടി:  ദേശീയ പാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വാഹനങ്ങളിലെക്ക് വീണു. സ്കൂട്ടർ യാത്രക്കാരന് പരുക്ക്. കാർ തകർന്നു യാത്രക്കാരൻ രക്ഷപ്പെട്ടു. ഇന്നു രാവിലെ 7.30ഓടെയാണ് അപകടം. ആന്തട്ട സ്കൂളിനു സമീപമായിരുന്നു സംഭവം.

രാവിലെ മരം അൽപം ചരിഞ്ഞ് നിൽക്കുന്നത് നാട്ടുകാരുടെശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് പെട്ടെന്നാണ് ഭീമാകാരമായ കൊമ്പ് പൊട്ടിവീണത്. അത് വഴി മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. മരത്തിനടിയിൽപ്പെട്ട കാറിലെ യാത്രകാരനെ നാട്ടുകാരാണ് യാതൊരു പറുക്കുമില്ലാതെ പുറത്തെടുത്തത്. പരിക്കേറ്റ സ്കൂട്ടർ യാത്രകാരനെ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിലെ ഗതാഗതംബൈപ്പാസിലൂടെ തിരിച്ചു വിട്ടു. അഗ്നി രക്ഷാ സേന മരം മുറിച്ചു മാറ്റുകയാണ്. പോലീസും സ്ഥലത്തുണ്ട്.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe